 ചെന്ത്രാപ്പിന്നിയിലെ കണ്ണനാകുളം ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ക്ഷേത്രക്കുളങ്ങൾ വൃത്തിയാക്കുന്നു.
ചെന്ത്രാപ്പിന്നിയിലെ കണ്ണനാകുളം ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ക്ഷേത്രക്കുളങ്ങൾ വൃത്തിയാക്കുന്നു.
കയ്പമംഗലം: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചെന്ത്രാപ്പിന്നിയിലെ കണ്ണനാകുളം ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ നാല് ക്ഷേത്രക്കുളങ്ങൾ ക്ഷേത്രം ഉപദേശ സമിതിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി.
അഷ്ടമംഗല വിധി പ്രകാരമാണ് ശുചീകരണ പ്രവൃത്തികൾ സംഘടിപ്പിച്ചത്. അഞ്ച് ദിവസമെടുത്താണ് 80 സെന്റ് വലിപ്പമുള്ള ക്ഷേത്രത്തിന്റെ പ്രധാന കുളവും, 25 സെന്റ് വീതം വലിപ്പമുള്ള മറ്റ് മൂന്ന് കുളങ്ങളും ശുചീകരിച്ചത്. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വി. രാമചന്ദ്രൻ, സെക്രട്ടറി ടി.ഡി. രാധാകൃഷ്ണൻ, ഖജാൻജി ചെറുപ്പറമ്പത്ത് ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.