കുന്നംകുളം: ചൊവ്വന്നൂർ ചെമ്മന്തിട്ടയിൽ തെരുവുനായ ആക്രമണത്തിൽ ഏഴ് പേർക്ക് കടിയേറ്റു. ചെമ്മന്തിട്ട സ്വദേശികളായ ഭാസ്‌കരൻ (65), മോഹനൻ (58), ഭാസ്‌കരൻ (67), ജോൺസൺ (32), വേലായുധൻ (75), ദേവകീ (67), ശരത്ത് (23) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് ആക്രമണമുണ്ടായത്. രാവിലെ 7 മണി മുതലാണ് തെരുവുനായ ആക്രമണം തുടങ്ങിയത്. 9 മണിയോടെ തെരുവ് നായയെ നാട്ടുകാർ പിടികൂടി.