anumothanamമേത്തല ശ്രീനാരായണ സമാജം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് ചള്ളിയിലിനെ യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ പൊന്നാട അണിയിക്കുന്നു.

കൊടുങ്ങല്ലൂർ: മേത്തല ശ്രീനാരായണ സമാജം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിലിനെ അനുമോദിക്കലും തിരഞ്ഞെടുക്കപ്പെട്ട മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് ധനലക്ഷ്മി ബാങ്ക് എടവിലങ്ങ് ബ്രാഞ്ച് നൽകുന്ന രണ്ട് കോടി രൂപയുടെ വായ്പാ വിതരണവും സംഘടിപ്പിച്ചു. വായ്പാ വിതരണം ഉമേഷ് ചള്ളിയിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.കെ രവീന്ദ്രൻ ഉമേഷ് ചള്ളിയിലിനെ പൊന്നാട അണിയിച്ചു. തുടർന്ന് വനിതാ സംഘം യൂണിയന് വേണ്ടി പ്രസിഡന്റ് ജോളി ഡിൽഷനും, യൂത്ത് മൂവ്‌മെന്റ് യൂണിയന് വേണ്ടി ചെയർമാൻ ദിനിൽ മാധവനും സുജിത്തും പൊന്നാട അണിയിച്ചു. യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. ധനലക്ഷ്മി ബാങ്ക് എടവിലങ്ങ് ബ്രാഞ്ച് പ്രസിഡന്റ് റോമീഷ് യൂണിറ്റ് അംഗങ്ങൾക്ക് ചെക്ക് വിതരണം ചെയ്തു. ബാങ്ക് മൈക്രോ ഫിനാൻസ് ഓഫീസർ പ്രശോഭ്, യൂണിയൻ നേതാക്കളായ സിബി ജയലക്ഷ്മി ടീച്ചർ, ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, പി.വി. കുട്ടൻ, കെ.ജി. ഉണ്ണിക്കൃഷ്ണൻ, ജോളി ഡിൽഷൻ, ദിനിൽ മാധവ്, സുജിത്ത്, ഹരിശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.