വടക്കാഞ്ചേരി: ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മറ്റി ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ചു വരുന്ന ഹൃദയപൂർവം പരിപാടിയുടെ രണ്ടാം വാർഷികാഘോഷം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തോടൊപ്പം പായസ വിതരണവും നടന്നു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി. ബാഹുലേയൻ മാസ്റ്റർ, ബിന്ദു കെ. തോമസ്, എൻ.കെ. പ്രമോദ് കുമാർ, മിനി അരവിന്ദൻ, എം.ജെ. ബിനോയ് എന്നിവർ പങ്കെടുത്തു.