udgadanam

വീട് ഒരു പുസ്തകപ്പുര പദ്ധതി കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പൂക്കോട്: എസ്.എൻ.വി.യു.പി സ്‌കൂളിൽ ആരംഭിച്ച വീട് ഒരു പുസ്തകപ്പുര പദ്ധതി കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജീഷ്മ രജ്ഞിത്ത് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എൻ. ചന്ദ്രൻ മുഖ്യാതിഥിയായി. പ്രധാന അദ്ധ്യാപിക സി.കെ. ബിന്ദുമോൾ, സി.കെ. ആനന്ദകുമാരൻ, രജിത സരേഷ്, സി.കെ. രാധാകൃഷ്ണൻ, സി.കെ. രത്‌നകുമാരി, വി.കെ. ബീന എന്നിവർ പ്രസംഗിച്ചു. എല്ലാ വിദ്യാർത്ഥികളുടെയും വീട്ടിൽ ഒരു ലൈബ്രറി എന്ന ആശയവുമായാണ് പദ്ധതി നടപ്പാക്കിയത്.