പുതുക്കാട്: കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസിൽ ഉയർത്തുന്നതിനുള്ള പതാകയുമായി പോകുന്ന ജാഥയ്ക്ക് ഏരിയ കമ്മിറ്റി സ്വീകരണം നൽകുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണയോഗം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത് അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ, ജില്ലാ കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണൻ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എൻ.വി. വൈശാഖൻ, മഹിളാ അസോസിയേഷൻ കൊടകര ഏരിയ സെക്രട്ടറി എ.ജി. രാധാമണി, പി.ആർ.പ്രസാദൻ, എം.എ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഏപ്രിൽ 2ന് രാവിലെയാണ് സ്വീകരണം.