തൃശൂർ: മയക്കുമരുന്നിനെതിരെ 'ജനസഭ' പരിപാടി കേരളവർമ്മ കോളേജിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ. ജയനിഷ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സബിത സി.ടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ തൃശൂർ സിറ്റി ഷാഡോ പൊലീസ് സബ് ഇൻസ്‌പെക്ടർ സുവ്രതകുമാർ എൻ.ജി, എക്‌സൈസ് വകുപ്പ് സിവിൽ ഓഫീസർ ശ്രീരാഗ്, അസിസ്റ്റന്റ് എക്‌സൈസ് ഓഫീസർ സുധീർ കെ.കെ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ കെ.എൻ. കണ്ണൻ സ്വാഗതവും ഡോ. സബീന എസ് നന്ദിയും പറഞ്ഞു. യുവജനക്ഷേമ ബോർഡ് കോ-ഓർഡിനേറ്റർമാരും ടീം കേരള ക്യാപ്ടൻമാരും വളണ്ടിയർമാരും വനിതാ ക്ലബ് അംഗങ്ങളും യൂത്ത് യുവ ക്ലബ് അംഗങ്ങളും സെന്റ് തോമസ് കോളേജ്, ഫൈൻ ആർട്‌സ് കോളേജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ് വളണ്ടിയർമാരും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു.