suresh-gopi

വാടാനപ്പിള്ളി: നടൻ സുരേഷ് ഗോപിയുടെ പുതിയ സിനിമയിലെ കഥാപാത്രത്തെ ചിരട്ടകൾ കൊണ്ട് രൂപപ്പെടുത്തിയ യുവാവിന്റെ കലാപ്രകടനം ശ്രദ്ധേയമാകുന്നു. തളിക്കുളം എടശ്ശേരി കാഞ്ഞങ്ങാട്ട് ജയേഷാണ് അയ്യായിരം ചിരട്ടകൾ കൊണ്ട് സുരേഷ് ഗോപിയുടെ പാപ്പൻ സിനിമയിലെ കഥാപാത്രത്തെ നിർമ്മിച്ചത്.

താരത്തോടുള്ള ഇഷ്ടമാണ് കലാപ്രകടനത്തിന് പിന്നിലെന്ന് ജയേഷ് പറയുന്നു. മൂന്ന് മാസത്തെ അദ്ധ്വാനമെടുത്താണ് ചിരട്ടകളാൽ താരത്തിന്റെ പുതിയ കഥാപാത്രം രൂപപ്പെടുത്തിയത്. സുഹൃത്തുക്കൾ മുഖേനയാണ് അയ്യായിരം ചിരട്ടകൾ ശേഖരിച്ചത്. വെള്ള, കറുപ്പ്, ചാര നിറങ്ങളിലുള്ള എമൽഷൻ പെയ്ന്റാണ് ചിരട്ടകൾക്ക് നൽകിയത്. വാട്ടർ സീലറും, പ്രൈമറും ഇതോടൊപ്പം ഉപയോഗിച്ചു. മുപ്പതടിയോളം വലിപ്പത്തിലാണ് പാപ്പൻ കഥാപാത്രത്തെ ചിരട്ടകൾ കൊണ്ട് സൃഷ്ടിച്ചത്. ബോട്ടിൽ ആർട്ടിലടക്കം ഏറെ മികവ് കണ്ടെത്തിയ പ്രതിഭ കൂടിയാണ് ജയേഷ്. മൂന്നര വയസുകാരിയായ മകൾ ദേവർഷയും, ഭാര്യ റിനിഷയും, മാതാപിതാക്കളായ രാജനും, കോമളയ്ക്കുമൊപ്പമാണ് ജയേഷിന്റെ താമസം.

ഇവർ വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റുടമ ഹാഫിസിന്റെ മകൻ നാസിഫും ജയേഷിന്റെ പ്രയത്‌നത്തിന് ഒപ്പം കൂടി. പ്രിയ താരം തന്റെ കലാപ്രകടനം കാണാനെത്തുന്നതും കാത്തിരിക്കുകയാണ് ജയേഷ്.

സി.​പി.​എം​ ​പ​താ​ക​ ​ജാ​ഥ​യ്ക്ക് ​സ്വീ​ക​ര​ണം

തൃ​ശൂ​ർ​ ​:​ ​ക​ണ്ണൂ​രി​ൽ​ ​ന​ട​ക്കു​ന്ന​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വ​യ​ലാ​റി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ക്കു​ന്ന​ ​പ​താ​ക​ ​ജാ​ഥ​യ്ക്ക് ​ജി​ല്ല​യി​ൽ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കും.​ ​നാ​ളെ​ ​രാ​വി​ലെ​ 8.30​ ​ന് ​പൊ​ങ്ങ​ത്ത് ​വ​ച്ച് ​ജി​ല്ല​യി​ലേ​ക്ക് ​സ്വീ​ക​രി​ക്കും.​ ​ഉ​ച്ച​യ്ക്ക് ​പു​തു​ക്കാ​ട് ​സ​മാ​പി​ക്കും.​ ​ഉ​ച്ച​യ്ക്ക് ​മൂ​ന്നി​ന് ​പു​റ​പ്പെ​ടു​ന്ന​ ​ജാ​ഥ​ ​വൈ​കീ​ട്ട് ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ ​സ​മാ​പി​ക്കും.​ ​തു​ട​ർ​ന്ന് ​ന​ട​ക്കു​ന്ന​ ​പൊ​തു​യോ​ഗം​ ​കേ​ന്ദ്ര​ക്ക​മ്മി​റ്റി​ ​അം​ഗം​ ​എ.​വി​ജ​യ​രാ​ഘ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ ​പി.​കെ.​ബി​ജു​ ​സം​സാ​രി​ക്കും.​ ​മൂ​ന്നി​ന് ​രാ​വി​ലെ​ ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ക്കു​ന്ന​ ​ജാ​ഥ​ 9.30​ന് ​ചെ​റു​തു​രു​ത്തി​യി​ൽ​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യ്ക്ക് ​കൈ​മാ​റും.​ ​ജാ​ഥ​യി​ൽ​ ​ജി​ല്ല​യി​ലെ​ 16​ ​ഏ​രി​യ​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ആ​യി​ര​ത്തോ​ളം​ ​അ​ത്‌​ല​റ്റു​ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​എം.​സ്വ​രാ​ജാ​ണ് ​ജാ​ഥാ​ ​ക്യാ​പ്റ്റ​ൻ.