 
മണ്ണംപേട്ട: കാലഘട്ടങ്ങളിലെ മാറ്റത്തിനനുസരിച്ച് കേരളത്തിലും വികസന വിപ്ലവം ഉണ്ടാകണമെന്ന് മുൻ എം.പി സി.എൻ. ജയദേവൻ. സി.കെ. കുമാരൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. ശേഖരൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ എക്‌സികുട്ടീവ് അംഗം വി.എസ്. പ്രിൻസ്, കെ.എം. ചന്ദ്രൻ, സി.യു. പ്രിയൻ, വി.എസ്. ജോഷി, പി.എം. നിക്‌സൺ, വി.കെ. വിനീഷ്, ജയന്തി സുരേന്ദ്രൻ, വി.കെ. അനീഷ് എന്നിവർ പ്രസംഗിച്ചു.