 
കയ്പമംഗലം: പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ആനാംതോടിന് കയർ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കയർ ഭൂവസ്ത്രം വിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 20 വാർഡുകളിലെ തോടുകളിലും പദ്ധതിയുടെ ഭാഗമായി കയർ ഭൂവസ്ത്രം വിരിക്കും. ഇതിന്റെ ഭാഗമായാണ് മൂന്നുപീടിക ബീച്ചിൽ നിന്ന് ഒരു കിലോമീറ്ററോളം ദൈർഘ്യം വരുന്ന ആനാംതോടിൽ കയർ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ യു.വൈ.ഷെമീർ, ദേവിക ദാസൻ, വാർഡ് മെമ്പർ പി.കെ.സുകന്യ, ഉദ്യോഗസ്ഥരായ സോണിയ, ശരണ്യ, സജിലി റോഷൻ, ബിന്ദ്യ, റഫീന എന്നിവർ സംസാരിച്ചു