vijayaraghav

തൃശൂർ : കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വയലാറിൽ നിന്ന് ആരംഭിക്കുന്ന പതാക ജാഥയ്ക്ക് ജില്ലയിൽ സ്വീകരണം നൽകും. നാളെ രാവിലെ 8.30 ന് പൊങ്ങത്ത് വച്ച് ജില്ലയിലേക്ക് സ്വീകരിക്കും. ഉച്ചയ്ക്ക് പുതുക്കാട് സമാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പുറപ്പെടുന്ന ജാഥ വൈകീട്ട് വടക്കാഞ്ചേരിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം കേന്ദ്രക്കമ്മിറ്റി അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റംഗം പി.കെ.ബിജു സംസാരിക്കും. മൂന്നിന് രാവിലെ വടക്കാഞ്ചേരിയിൽ നിന്ന് ആരംഭിക്കുന്ന ജാഥ 9.30ന് ചെറുതുരുത്തിയിൽ പാലക്കാട് ജില്ലയ്ക്ക് കൈമാറും. ജാഥയിൽ ജില്ലയിലെ 16 ഏരിയകളിൽ നിന്നുള്ള ആയിരത്തോളം അത്‌ലറ്റുകൾ പങ്കെടുക്കും. എം.സ്വരാജാണ് ജാഥാ ക്യാപ്റ്റൻ.