
കൊച്ചി : പിന്നാക്ക സമുദായങ്ങൾക്ക് അർഹതപ്പെട്ട സംവരണം നിഷേധിക്കാൻ ഇനി ആരെയും അനുവദിക്കില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി. സി.ചാക്കോ പറഞ്ഞു. നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടെയും സംയുക്ത യോഗം എൻ.സി.പി എറണാകുളം റീജ്യണൽ ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണ സമുദായം എന്ന് വിളിക്കുകയും സംവരണ ആനുകൂല്യം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഇനി ഉണ്ടാകരുത്. പിന്നാക്കവിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും പി.സി ചാക്കോ പറഞ്ഞു. സംസ്ഥാന ചെയർമാൻ എ.വി സജീവൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.എം.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി.രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് എസ്.ഡി.സുരേഷ് ബാബു, ജില്ലാ പ്രസിഡന്റുമാരായ എ.ടി വിജയൻ, കെ. മുകുന്ദൻ മാസ്റ്റർ, മോഹൻദാസ് എടക്കാട്, എം.ആർ.അരുൺ കുമാർ, അരുൺ പ്രകാശ്, എൽ.എസ്.സുരേഷ് , ബ്രൈറ്റ് തോംസൺ, കെ.എൻ.കൃഷ്ണദാസൻ, സംസ്ഥാന ഭാരവാഹികളായ അഡ്വ.എം.പ്രതിഭ, വി.ഡി.സുശീൽകുമാർ, അഡ്വ.എം.ജി.കൃഷ്ണാനന്ദൻ, സഞ്ജു കാട്ടുങ്ങൽ, സംസ്ഥാന ജനറൽ സെക്രട്ടറി സുകുമാരൻ,ജനറൽ സെക്രട്ടറി എസ്.കുമാർ എന്നിവർ പ്രസംഗിച്ചു. പിന്നാക്ക സമുദായ അവകാശ പ്രഖ്യാപന സമ്മേളനം ഏപ്രിൽ 21 ന് തൃശൂരിൽ നടത്തുന്നതിന് സമ്മേളനം തീരുമാനിച്ചു.