 
കയ്പമംഗലം: പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക് മഞ്ഞൾ ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. മഞ്ഞൾ വിത്തിന്റെ വിതരണോദ്ഘാടനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയായി. സഹകരണബാങ്ക് പ്രസിഡന്റ് ഡോ. എൻ.ആർ. ഹർഷകുമാർ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സത്യഭാമ, കൃഷി ഓഫീസർ ഭാനു ശാലിനി, ജൈവമഞ്ഞൾ കർഷകൻ മുഹമ്മദ് സലിം വള്ളിവട്ടം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിദ മുത്തക്കോയ തങ്ങൾ, എൻ.കെ. അബ്ദുൽ നാസർ, ആർ.കെ. ബേബി, സരിത കണ്ണൻ, സി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
മഞ്ഞൾ കൃഷി ഇങ്ങനെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പൈസസ് റിസർച്ച് സെന്റർ പുറത്തിറക്കിയ അത്യുത്പാദനശേഷിയുള്ള 'പ്രതിഭ' ഇനത്തിൽപ്പെട്ട മഞ്ഞൾ വിത്താണ് നൽകുന്നത്. ഒരു കിലോഗ്രാം വിത്തിൽ നിന്നും 18 കിലോഗ്രാം വരെ മഞ്ഞൾ ഉത്പാദിപ്പിക്കാമെന്നതാണ് പ്രതിഭയുടെ നേട്ടം. സംസ്‌കരണത്തിനും വിപണനത്തിനും കർഷകരെ പ്രാപ്തരാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. 500 ഓളം കുടുംബങ്ങളാണ് ജൈവ മഞ്ഞൾ കൃഷിക്കായി മുന്നോട്ട് വന്നിട്ടുള്ളത്.