bbbuilding

നാളെ ഉദ്ഘാടനം ചെയ്യുന്ന ആളൂർ സർവീസ് സഹകരണ ബാങ്കിന്റെ വെള്ളാഞ്ചി ശാഖാ മന്ദിരം.

ചാലക്കുടി: വെള്ളാഞ്ചിറയിൽ നിർമ്മിച്ച ആളൂർ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ബ്രാഞ്ച് കെട്ടിടം നാളെ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് 2 ന് മന്ത്രി പ്രൊഫ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് എ.ആർ. ഡേവിസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് സ്‌ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം നിർവഹിക്കും. നെറ്റ് ബാങ്കിംഗ് സംവിധാനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസനും ആദ്യ നിക്ഷേപ സ്വീകരണം ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോയും നിർവഹിക്കും. 15,000 അംഗങ്ങളുള്ള ബാങ്ക് വജ്ര ജൂബിലി ആഘോഷത്തിന് ഒരുങ്ങുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് എ.ആർ. ഡേവിസ്, ബോർഡ് അംഗം ജിനി പോൾ എന്നിവർ പരിപാടികൾ വിശദീകരിച്ചു.