1
വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു.

വടക്കാഞ്ചേരി: വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ കഴിഞ്ഞ മൂന്ന് വർഷം മുമ്പ് നടന്ന ഉത്രാളിക്കാവ് പൂരം എക്‌സിബിഷന്റെ അവശിഷ്ടങ്ങൾ നഗരസഭ നീക്കം ചെയ്തു. കുട്ടികളും യുവാക്കളും കളിസ്ഥലമായി ഉപയോഗിക്കുന്ന ഗ്രൗണ്ടിലെ അവശിഷ്ടങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ടീയ പാർട്ടികളും സംഘടനകളും രംഗത്ത് വന്നിരുന്നു. ഇതേതുടർന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഇടപെട്ടാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്തത്.