1
കെ.എം. ശ്യാമള ടീച്ചർ.

പുന്നംപറമ്പ്: മച്ചാട് ഗവ. എൽ.പി സ്‌കൂൾ വാർഷികവും വിരമിക്കുന്ന അദ്ധ്യാപികയ്ക്ക് യാത്രഅയപ്പും നൽകി. എൽ.പി സ്‌കൂൾ ഹാളിൽ നടന്ന പരിപാടി തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, സ്‌കൂൾ പ്രധാനദ്ധ്യാപിക സി.എസ്. നദീറ, പി.ടി.എ പ്രസിഡന്റ് എൻ.പി. ഷൈജു, കെ.എൻ. രാജൻ, കൺവീനർമാരായ ടി.എസ്. കുട്ടപ്പൻ മാസ്റ്റർ, ജോണി ചിറ്റിലപ്പിള്ളി, എ.കെ. വാവുട്ടി, സച്ചിദാനന്ദൻ കരുമത്ര, ഗംഗാധരൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂളിൽ നിന്നും വിരമിക്കുന്ന കെ.എം. ശ്യാമള ടീച്ചർ മറുപടി പ്രസംഗം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.