1

വ്യാസ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കവിതയ്ക്ക് പൂർവ വിദ്യാർത്ഥികൾ ഉപഹാരം സമ്മാനിക്കുന്നു.

വടക്കാഞ്ചേരി: ശ്രീ വ്യാസ എൻ.എസ്.എസ് കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ പ്രൊഫ. കവിതയ്ക്ക് 1990-93 കാലഘട്ടത്തിലെ വിദ്യാർത്ഥി കൂട്ടായ്മയായ നിറങ്ങൾ യാത്രഅയപ്പ് നൽകി. നിറങ്ങളുടെ ഉപഹാരം പൂർവ വിദ്യാർത്ഥികൾ സമ്മാനിച്ചു. ചടങ്ങിൽ സംഘാടകരായ ബോബി ആന്റണി, ലാൽ ഇ.കെ, ജയപ്രകാശ് കളത്തിൽ, നവീൻകുമാർ മിശ്ര, പ്രൊഫ. ഗീത എന്നിവർ പങ്കെടുത്തു.