gvr

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 4.06 കോടി രൂപ ലഭിച്ചു. 2.532 കിലോ 900 മില്ലിഗ്രാം സ്വർണ്ണവും 8.670 കിലോ വെള്ളിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു. യൂണിയൻ ബാങ്ക് ഒഫ് ഇൻഡ്യയുടെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തുന്ന ചുമതല.