ചിറയിൻകീഴ്: ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്തിൽ വാലികോണം പാറയിൽ തോട് പുനരുജ്ജീവന പ്രവൃത്തിയുടെ ഉദ്ഘാടനം പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു.വൈസ് പ്രസിഡന്റ് മുരളീധരൻ, പഞ്ചായത്ത് അംഗങ്ങളായ കെ. കരുണാകരൻ, വി.അജികുമാർ, തോന്നയ്ക്കൽ രവി, ശ്രീലത, എസ്.ജയ, സെക്രട്ടറി വി.ജ്യോതിസ്, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ,ആർ.പി.അഞ്ജു,എ.ഇ. അഫ്ഷാഘ്,അഭിഷേക്,അഖിൽ തുടങ്ങിയവർ പങ്കെടുത്തു.