ചിറയിൻകീഴ്:അഴൂർ ഭഗവതി ക്ഷേത്രത്തിലെ മീന കാർത്തിക മഹോത്സവം 27ന് ആരംഭിച്ച് ഏപ്രിൽ 5ന് സമാപിക്കും.ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി,മേൽശാന്തി രാജേഷ് പോറ്റി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ 27ന് 8നും 9നും മദ്ധ്യേ തൃക്കൊടിയേറ്റ് തുടർന്ന് ഭാഗവത പാരായണം, 9.15ന് സമൂഹ പൊങ്കാല, 9.20ന് പഞ്ചവിംശതി കലശപൂജ, 9.30ന് തോറ്റംപാട്ട് ആരംഭം, 10.30ന് വിവിധ അഭിഷേകങ്ങൾ,രാത്രി 8ന് മുളയിടൽ,8ന് ഗാനാർച്ചന,28ന് രാവിലെ 10ന് ഗണപതിക്കും ശാസ്താവിനും കലശാഭിഷേകം,രാത്രി 8ന് കുട്ടിഗാനമേള, 29ന് രാവിലെ 10ന് മുരുകനും ശിവനും പഞ്ചഗവ്യ കലശപൂജയും വിശേഷാൽ പൂജയും,രാത്രി 8ന് കരോക്കെ ഗാനമേള, 30ന് രാവിലെ 10ന് രക്ഷസിനും മല്ലൻ തമ്പുരാനും നവകലശപൂജയും അഭിഷേകവും വിശേഷാൽ പൂജയും,വൈകിട്ട് 6.30ന് ദേവിയുടെ തൃക്കല്യാണം,രാത്രി 8ന് തിരുവനന്തപുരം തനിമയുടെ നാടൻ പാട്ട് മെഗാ ഷോ, 31ന് രാവിലെ 10ന് കന്യാവിനും ചാമുണ്ഡി ദേവിക്കും കലശപൂജ, അഭിഷേകം, വിശേഷാൽ പൂജ,രാത്രി 8ന് മറിമായം,ഏപ്രിൽ 1ന് രാവിലെ 10ന് യക്ഷിഅമ്മയ്ക്കും മറുതദേവിക്കും കലശപൂജ,അഭിഷേകം,വിശേഷാൽ പൂജ, രാത്രി 8ന് കാർണിവൽ നൈറ്റ്സ്, 2ന് രാവിലെ 10ന് ചാത്തൻസ്വാമിക്കും യോഗീശ്വര മൂർത്തിക്കും കലശപൂജ, അഭിഷേകം,വിശേഷാൽ പൂജ, രാത്രി 8ന് പുല്ലാങ്കുഴൽ ഗാനമഞ്ചരി, 3ന് രാവിലെ 10ന് സർപ്പക്കാവിൽ നവകം പഞ്ചഗവ്യകലശപൂജ, അഭിഷേകം, വിശേഷാൽ പൂജ, രാത്രി 8ന് കഥാപ്രസംഗം,12ന് കാവിൽ ഗുരുസി, 4ന് രാത്രി 9ന് പള്ളിവേട്ട പുറപ്പാട്, 9ന് രാഗസുധ, 9.25ന് പള്ളിവേട്ട,10ന് പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്,10.30ന് പള്ളിനിദ്ര,വെളുപ്പിന് 4ന് ഉരുൾ സന്ധിപ്പ്, 5ന് വെളുപ്പിന് 4.30ന് കുട്ടികളുടെ ഉരുൾ,4.45ന് കണികാണിക്കൽ, അഭിഷേകം, ഉഷപൂജ, മഹാഗണപതിഹോമം, തുടർന്ന് ദേവിയെ ശ്രീലകത്തേക്ക് എഴുന്നള്ളിക്കൽ,7.30ന് എതൃത്തപൂജ, 9ന് പന്തീരടി പൂജ, 9ന് ശിങ്കാരിമേളം, തെയ്യം, പൂക്കാവടി, താലപ്പൊലി, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ പറയെടുപ്പ് ഘോഷയാത്ര, ഉച്ചയ്ക്ക് 12.30ന് ഗരുഡൻ തൂക്കം ചമയൽ, വൈകിട്ട് 5ന് ഗരുഡൻ തൂക്കം, 5ന് ഓട്ടൻതുള്ളൽ, അത്താഴപൂജ, രാത്രി 9.30ന് ഗാനമേള, 10.30ന് ആറാട്ട് പുറപ്പാട്, 11.30ന് ആറാട്ട് തിരികെ എഴുന്നള്ളത്ത്, 12.30ന് ചമയവിളക്ക്,തൃക്കൊടിയിറക്ക്, മംഗളപൂജ,പ്രസാദവിതരണം എന്നിവ നടക്കും. ഉത്സവ ദിവസങ്ങളിൽ ഭഗവതിസേവ, കുടുംബപൂജ,അലങ്കാര ദീപാരാധന,അത്താഴപൂജ, മുളപൂജ,ശ്രീഭൂതബലി, ശീവേലി,മംഗളാരതി എന്നിവയും എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30ന് അന്നദാനവും ഉണ്ടായിരിക്കും.