samarppanam

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ ശ്രീകോവിലിലെ ചുവർ ചിത്രങ്ങളുടെ മിഴിതുറക്കൽ ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ നിർവഹിച്ചു. ക്ഷേത്ര തന്ത്രി തരണനെല്ലൂർ മന സജി ഗോവിന്ദൻ നമ്പൂതിരിപ്പാടും മേൽശാന്തി ചിറയ്ക്കര നന്ദനമഠത്തിൽ പ്രേംകുമാർ പോറ്റിയും മുഖ്യകാർമ്മികത്വം വഹിച്ചു. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മിഴിതുറക്കൽ ചടങ്ങ് നടന്നത്.

വൈകിട്ട് നടന്ന സമർപ്പണ ചടങ്ങ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ, ബോർഡ് മെമ്പർ പി.എം. തങ്കപ്പൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡ‌ി സി.വിഷ്ണുഭക്തൻ,ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.മണികണ്ഠൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം ജി.സുരേഷ് കുമാർ,ശാർക്കര ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിന്ധുറാണി ബി.എസ്, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, ബി.ജെ.പി പ്രതിനിധി ഹരി.ജി.ശാർക്കര, സി.പി.എം ശാ‌ർക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.വ്യാസൻ എന്നിവർ പങ്കെടുത്തു. ക്ഷേത്രോപദേശക സമിതി സെക്രട്ടറി അജയൻ ശാർക്കര സ്വാഗതവും മുൻ ദേവസ്വം ബോർഡ് കമ്മിഷണർ ടി.കെ. അജിത് പ്രസാദ് നന്ദിയും പറഞ്ഞു.

ചുവർ ചിത്ര രചനയ്ക്ക് നേതൃത്വം നൽകിയ മുഖ്യചിത്രകാരൻ പ്രിൻസ് തോന്നയ്ക്കലിനെയും ചുവർ ചിത്രങ്ങൾ വഴിപാടായി സമർപ്പിച്ച കല്ലറ മിതൃമ്മല ഉതിരക്കുഴി കുടുംബാംഗം ഡി.ശശിധരൻ നായരെയും അനുമോദിക്കുകയും ക്ഷേത്രോപദേശക സമിതിയുടെ ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. വൈസ് പ്രസിഡന്റ് മിഥുൻ ടി.ഭദ്രൻ, ക്ഷേത്ര ഭരണസമിതി അംഗങ്ങളായ എസ്.വിജയകുമാർ, കിട്ടു ഷിബു, ഭദ്രകുമാർ, മണികുമാർ ശാർക്കര, രാജശേഖരൻ നായർ, അഭിൻലാൽ, ഗിരീഷ്കുമാർ, ഷൈജു സുധീഷ് കുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.