ചിറയിൻകീഴ്:ചിറയിൻകീഴ് പോസ്റ്റോഫീസിന് സമീപം ചക്കമത്ത് ശ്രീദുർഗാ ദേവീക്ഷേത്രത്തിലെ മകയിരം മഹോത്സവം ക്ഷേത്ര തന്ത്രി കാട്ടായിക്കോണം ദേവീസ്ഥാനം ശ്രീരംഗം പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്ന് ആരംഭിച്ച് 10ന് സമാപിക്കും.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്നും നാളെയും രാവിലെ 6ന് മഹാഗണപതിഹോമം,വൈകിട്ട് 6.30ന് അലങ്കാര വിളക്ക്, രാത്രി 7ന് ഭഗവതി സേവ, 7.45ന് അത്താഴപൂജ,10ന് രാവിലെ 4.30ന് അഭിഷേകം,9.30ന് പൊങ്കാല, 10ന് ഭദ്രകാളിക്ക് പൂജ,10.30ന് ആയില്യപൂജ, 11ന് കലശപൂജ, 11.45ന് പൊങ്കാല നിവേദ്യം, വൈകുന്നേരം 5ന് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് പോസ്റ്റോഫീസ് പടിഞ്ഞാറ് വശത്തുകൂടി കേളേശ്വരം ശ്രീമഹാദേവ ക്ഷേത്ര സന്നിധി,ആൽത്തറമൂട് ശ്രീകൃഷ്ണക്ഷേത്രം,ശിവനഗർ വഴി തിരികെ ക്ഷേത്ര സന്നിധിയിലെത്തിച്ചേരുന്ന ഘോഷയാത്ര, രാത്രി 7ന് ഭഗവതിസേവ, 8.15ന് അത്താഴപൂജ എന്നിവ നടക്കും.