sslc

ഇത്തവണത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് 80 സ്കോറിന്റെയും 40 സ്കോറിന്റെയും പാറ്റേൺ എങ്ങനെയാണെന്നാണ് ഫെബ്രുവരി 16 ന് പ്രസിദ്ധീകരിച്ച ലക്കത്തിൽ നമ്മൾ പരിശോധിച്ചത്. ഇനി 60 സ്കോറിന്റെയും 50 സ്കോറിന്റെയും പാറ്റേൺ പരിചയപ്പെടാം.

ഈ വർഷം പരീക്ഷ എഴുതേണ്ട സ്കോറിനേക്കാൾ 50% സ്കോറിനു കൂടി അധിക ചോദ്യങ്ങൾ ലഭിക്കും. അതായത് 50 സ്കോറിന്റെ പരീക്ഷയ്ക്ക് 75 സ്കോറിന്റെ ചോദ്യങ്ങളും, 60 സ്കോറിന്റെ പരീക്ഷയ്ക്ക് 90 സ്കോറിന്റെ ചോദ്യങ്ങളുമുണ്ടാകും. ഈ അധികചോദ്യങ്ങൾ ചോയ്സുകളാണ്. 50 സ്കോറിന്റെ ചോദ്യപ്പേപ്പറിൽ 25 സ്കോറിന്റെ ചോദ്യങ്ങൾ ചോയ്സുകളായിരിക്കുമെന്ന് അർത്ഥം. 60 സ്കോറിന്റെ ചോദ്യപ്പേപ്പറിൽ 30 സ്കോറിന്റെ ചോദ്യങ്ങൾ ചോയ്സുകളായിരിക്കും. 50 മാർക്കിന്റെ പരീക്ഷയ്ക്ക് ആകെ 29 ചോദ്യങ്ങളാണ് ഉണ്ടാവുക. 60 മാർക്കിന്റെ പരീക്ഷയ്ക്ക് 36 ചോദ്യങ്ങൾ.

എസ് എസ് എൽ സി/ പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയയിൽ (പ്രാധാന്യം നല്കി പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ) നിന്ന് 70% സ്കോറിനുള്ള ചോദ്യങ്ങളും, നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 30% സ്കോറിനുളള ചോദ്യങ്ങളും ചോദിക്കും. 50 സ്കോറിന്റെ പരീക്ഷയ്ക്ക്, ആകെ 57 സ്കോറിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന് നൽകിയിരിക്കും. അതിൽ നിന്ന് കുട്ടികൾ 35 സ്കോറിന്റെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. ബാക്കി 15 സ്കോറിന്റെ ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നാണ് എഴുതേണ്ടത്. അതിനായി 18 സ്കോറിന്റെ ചോദ്യങ്ങൾ നല്കിയിരിക്കും. (57 + 18 = 75; 35 + 15 = 50)


60 സ്കോറിന്റെ പരീക്ഷയ്ക്ക്, 63 സ്കോറിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന് നൽകിയിരിക്കും. അതിൽ നിന്ന് 42 സ്കോറിന്റെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. ബാക്കി 18 സ്കോറിന്റെ ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നാണ് എഴുതേണ്ടത്. അതിനായി 27 സ്കോറിന്റെ ചോദ്യങ്ങൾ നല്കിയിരിക്കും. നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ ലളിതമാകാൻ സാദ്ധ്യതയുണ്ടെങ്കിലും ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളോടൊപ്പം നോൺ ഫോക്കസ് ഏരിയയിലെ ഭാഗങ്ങൾ കൂടി പഠിച്ചെങ്കിലേ A+ എന്ന കടമ്പ കടക്കാനാകൂ. ഇത് നേരത്തെ മനസ്സിലാക്കി പഠിക്കുവാൻ ശ്രദ്ധിക്കണം.


ഓരോ ചോദ്യക്കടലാസിലും അഞ്ച് പാർട്ടുകളാണ് ഉള്ളത്. ഓരോ പാർട്ടിനെയും എ, ബി എന്ന് രണ്ടായി തിരിച്ചിട്ടുണ്ട്. എ ഭാഗം ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളും ബി ഭാഗം നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളും ഉൾപ്പെട്ടതായിരിക്കും.


50 സ്കോറിന്റെ

ചോദ്യങ്ങൾ


പാർട്ട് 1

1 സ്കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 7 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതണം. (4 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം. (2 സ്കോർ). ആകെ 10 ചോദ്യങ്ങൾ നല്കിയിരിക്കും. 6 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത്.


പാർട്ട് 2

2 സ്കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് ഒരു ചോദ്യമേ നൽകിയിരിക്കൂ. അതിന് ഉത്തരമെഴുതണം. (2 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം. (2 സ്കോർ). അതായത്,​ ആകെ 3 ചോദ്യങ്ങൾ. അതിൽ രണ്ടെണ്ണത്തിന് ഉത്തരമെഴുതണം.


പാർട്ട് 3

3 സ്കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 6 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതണം. (12 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് ഒരു ചേദ്യമേ ഉണ്ടാകൂ. (3 സ്കോർ). ആകെ 7 ചോദ്യങ്ങൾ നല്കിയിരിക്കും. ഉത്തരം എഴുതേണ്ടത് 5 എണ്ണത്തിന് ഉത്തരമെഴുതണം.


പാർട്ട് 4

4 സ്കോർ ചോദ്യങ്ങൾ:

ഫോക്കസ് ഏരിയയിൽ നിന്നുള്ള 4 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (12 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള 3 ചോദ്യങ്ങളിൽ 2 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത്. (8 സ്കോർ). അതായത്,​ ആകെ 7 ചോദ്യങ്ങൾ. ഉത്തരമെഴുതേണ്ടവ 5.


പാർട്ട് 5

5 സ്കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം (5 സ്കോർ). നോൺ ഫോക്കസ് ഏരിയയിൽ നിന്ന് ചോദ്യങ്ങളില്ല.

ആകെ 29 ചോദ്യങ്ങളിൽ 19 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.

60 സ്കോറിന്റെ

ചോദ്യങ്ങൾ


പാർട്ട് 1

1 സ്കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 9 ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴുതണം (5 സ്കോർ). നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങളുണ്ടാകും. ഈ നാലെണ്ണത്തിനും ഉത്തരമെഴുതണം (4 സ്കോർ). ആകെ 13 ചോദ്യങ്ങൾ നല്കിയിരിക്കും. 9 എണ്ണത്തിന് ഉത്തരമെഴുതണം.

പാർട്ട് 2

2 സ്കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം (4 സ്കോർ). നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള 3 ചോദ്യങ്ങളിൽ 2 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത് (4 സ്കോർ). ആകെ 7 ചോദ്യങ്ങൾ. 4 എണ്ണത്തിന് ഉത്തരം എഴുതണം.


പാർട്ട് 3

3 സ്കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (9 സ്കോർ). നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത് (6 സ്കോർ). ആകെ 7 ചോദ്യങ്ങൾ നല്കിയിരിക്കും. ഉത്തരമെഴുതേണ്ടത് 5 എണ്ണത്തിന്.


പാർട്ട് 4

4 സ്കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (12 സ്കോർ). നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതിയാൽ മതി (4 സ്കോർ. ആകെ 6 ചോദ്യങ്ങൾ നല്കിയിരിക്കും. 4 എണ്ണത്തിന് ഉത്തരമെഴുതണം.


പാർട്ട് 5

6 സ്കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം (12 സ്കോർ). നോൺ ഫോക്കസ് ഏരിയയിൽ നിന്ന് (ബി)​ ചോദ്യങ്ങളില്ല.
ആകെ 36 ചോദ്യങ്ങളിൽ 24 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.

തയ്യാറാക്കിയത്:

ജോസ് ഡി. സുജീവ്

ഇംഗ്ളീഷ് അദ്ധ്യാപകൻ

ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

കോട്ടൺഹിൽ,​ തിരുവനന്തപുരം

സംശയങ്ങൾക്ക് വിളിക്കാം: 949626 8605