krail

ചിറയിൻകീഴ്: കെ റെയിലിന് കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും ഇനി നൽകുകയുമില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. അഴൂർ പഞ്ചായത്തിൽ കെ - റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ മേഖലകൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനേകം വീടുകളും കൃഷിഭൂമികളും തകർത്തുകൊണ്ടുള്ള പദ്ധതി അശാസ്ത്രീയമാണ്. ജനങ്ങളെ അനാവശ്യമായി കുടിയിറക്കിക്കൊണ്ടുള്ള ഇത്തരം പദ്ധതികളല്ല,​ ജനോപകാരപ്രദമായ പദ്ധതികളാണ് നാടിനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കല്ലിടൽ നടന്ന നാഗരുനട, കൃഷ്ണപുരം എന്നിവിടങ്ങളിലും കേന്ദ്രമന്ത്രി സന്ദർശിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഹരി ജി. ശാർക്കര, അഴൂർ ബി.ജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്തോഷ് നാലുമുക്ക്, വിനു അഴൂർ, പ്രദീപ്, മെമ്പർമാരായ ജയകുമാർ, അനിൽ, സിന്ധു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.