social-audit

കല്ലമ്പലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ നടപ്പാക്കിയ ഉച്ചഭക്ഷണ പദ്ധതിയുടെ (പി.എം പോഷൺ) സോഷ്യൽ ഓഡിറ്റ് കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ നടത്തി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 20 സ്‌കൂളുകളാണ് ഓഡിറ്റിന് വിധേയമാക്കിയത്. കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ അളവ്, ഗുണമേന്മ, കൃത്യത എന്നിവ ഓഡിറ്റ് സംഘം പരിശോധിച്ച് വിലയിരുത്തി. മാർച്ച് 4ന് സംഘം നേരിട്ടെത്തി റിപ്പോർട്ട് അവതരിപ്പിക്കും. ഓഡിറ്റ് ആർ.പി മാർക്ക് പുറമേ പി.ടി.എ പ്രസിഡന്റ് നിസാർ. എം, വാർഡ് മെമ്പർ ജി.ആർ. സീമ, പ്രഥമാദ്ധ്യാപിക മിനി. ജി.എസ്, മാനേജ്മെന്റ് പ്രതിനിധി ആർ.കെ. ദിലീപ്കുമാർ, എം.പി.ടി.എ പ്രസിഡന്റ് സിനി അജിത്ത്, വൈസ് പ്രസിഡന്റ് നാദിർഷാ, പി.ടി.എ സെക്രട്ടറി എ.വി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി അഖിൽ.എസ്.എസ്, നൂൺ മീൽ ഓഫീസർമാരായ എ. റിയാസുദ്ദീൻ, ലീന. എൽ.ബി എന്നിവർ പങ്കെടുത്തു.