pasing-out-paredu

വക്കം: കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ കീഴിലുള്ള സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റുകളുടെ പാസിംഗ് ഔട്ട്‌ പരേഡ് സംഘടിപ്പിച്ചു. വക്കം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരേഡിൽ വർക്കല ഡി.വൈ.എസ്.പി നിയാസ് സല്യൂട്ട് സ്വീകരിച്ചു. വക്കം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കടയ്ക്കാവൂർ എസ്.എസ്.പി.ബി ഹയർ സെക്കൻഡറി സ്കൂളിലെയും പത്താം ക്ലാസിലെ 88 കേഡറ്റുകളാണ് പാസിംഗ് ഔട്ടിൽ പങ്കെടുത്തത്. ചടങ്ങിൽ ഐ.എസ്.എച്ച്.ഒ അജീഷ്, എസ്.ഐ ദീപു.എസ്.എസ്, ഡ്രിൽ ഇൻസ്പെക്ടർ ജയപ്രകാശ് ഹെഡ്മിസ്ട്രസ്സുമാരായ ശോഭ, ജയകല, പി.ടി.എ പ്രസിഡന്റ്‌ അഡ്വ. റസൂൽ ഷാൻ, സ്റ്റാഫ് സെക്രട്ടറി ലിജിൻ തുടങ്ങിയവർ പങ്കെടുത്തു.