vidhya

തിരുവനന്തപുരം: വെള്ളയമ്പലം ശ്രീ വിദ്യാധിരാജ വിദ്യാമന്ദിർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാശ്രീ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നാം സ്ഥാനത്തിനുള്ള റോളിംഗ് ട്രോഫിയും 10,​000 രൂപയുടെ കാഷ് അവാർഡും കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലെ മാധവ പണിക്കർ, എം.എസ്. സ്വാഗത ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാനവും 5000 രൂപയുടെ കാഷ് അവാർഡും വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ അദ്വൗയ്മ എസ്.എസ്. ജിബിൻ യെസ്.ആർ. ടീമും മൂന്നാംസ്ഥാനം 3000 രൂപയുടെ കാഷ് അവാർഡ് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലക്ഷ്മി ജി.എൽ, സബീച്ച ബായി ടീമും കരസ്ഥമാക്കി. പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. അജയ് കുമാർ ട്രോഫിയും കാഷ് അവാർഡുകളും വിതരണം ചെയ്തു. ക്വിസ് മാസ്റ്റർ ജയന്ത്, പ്രിൻസിപ്പൽ സൂര്യ നാരായണ കഞ്ചൂരായർ, അഡ്‌മിനിസ്ട്രേറ്റർ പ്രസാദ് പി. നായർ എന്നിവർ നേതൃത്വം നൽകി.