കിളിമാനൂർ:പുതിയകാവ് ഭഗവതി ക്ഷേത്രം ട്രസറ്റിൻ്റെ ഈ വർഷത്തെ കുംഭ ഭരണി മഹോത്സവം ഇന്ന് ആരംഭിച്ച് 7 ന് സമാപിക്കും.ഇന്ന് രാവിലെ 7 ന് തൃക്കൊടി പൂജ,7.30 ന് തൃക്കൊടിയേറ്റ്,7. 40 ന് തോറ്റം പാട്ട്.2 ന് രാവിലെ 5 ന് ഗണപതി ഹോമം, 6 ന് തോറ്റംപാട്ട്, 6.15 ന് നിറപറ സമർപ്പണം 9 ന് നവകലശപൂജ, 10 ന് കലശാഭിഷേകവും ഉച്ചപൂജയും വൈകിട്ട് 4.45ന് നിറപറ സമർപ്പണം,5ന് തോറ്റം പാട്ട്. 3ന് രാവിലെ 5.30 ന് ഗണപതി ഹോമം,6.15ന് നിറപറ സമർപ്പണം, 9 ന് നവകലശപൂജ, 10 ന് കലശാഭിഷേകവും ഉച്ചപൂജയും വൈകിട്ട് 5 ന് തോറ്റംപാട്ട്. 4ന് രാവിലെ 5.30 ന് ഗണപതി ഹോമം,6ന് തോറ്റം പാട്ട്, 8 ന് നവകലശപൂജയും കളഭ പൂജയും,9.30 ന്. കലശാഭിഷേകം, കളഭാഭിഷേകം വൈകിട്ട് 5 ന് തോറ്റം പാട്ട്. 5ന് രാവിലെ 5. 30 ന് ഗണപതി ഹോമം, 6 ന് തോറ്റം പാട്ട് ,9 ന് നവകലശപൂജ, 10 ന് കലശാഭിഷേകവും ഉച്ചപൂജയും വൈകിട്ട് 5 ന് തോറ്റംപാട്ട്. 6 ന് രാവിലെ 5.30 ന് ഗണപതി ഹോമം ,6 ന് തോറ്റം പാട്ട്, 9 ന് നവകലശപൂജ, 10 ന് കലശാഭിഷേകവും ഉച്ചപൂജയും വൈകിട്ട് 7 ന് പുഷ്പാഭിഷേകം.7 ന് രാവിലെ 4.40 ന് ഉരുൾ സമർപ്പണം,5.30 ന് ഗണപതി ഹോമം ,8 ന് പഞ്ചവിംശതി കലശപൂജ, 10 ന് കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ വൈകിട്ട് 3.30ന് വില്ലിൻ തൂക്കം.8ന് രാവിലെ 6.10ന് ഗണപതി ഹോമം, 6.15ന് തോറ്റം പാട്ട്, 8 ന് തിരു ആറാട്ട് ,10ന് കൊടിയിറക്കി പൂജ,10.30ന് ആറാട്ട് കലശപൂജ,11 ന് കുരുതി സമർപ്പണം.