
തിരുവനന്തപുരം: ഡോ. സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അഴീക്കോട് അനുസ്മരണ സമ്മേളനവും ഉപഹാര സമർപ്പണവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോലത്തുംകര ക്ഷേത്ര ഓഡിയോറ്ററിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. അയിലം ഉണ്ണിക്കൃഷ്ണൻ, ഡോ.പി. ഷീബ, ഡോ. പ്രവീൺ ആർ.പി, ഡോ. ദിവ്യ ടി. ധരൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ആർ. സുകേശൻ, ജി. വിജയമ്മ, പനവിള രാജശേഖരൻ, ശിവദാസൻ കുളത്തൂർ, ജയശ്രീ ഗോപാലകൃഷ്ണൻ, ജി.വി.ദാസ്, സന്തോഷ്‌കുമാർ, ബൈജു ചെമ്പഴന്തി തുടങ്ങിയവർ പങ്കെടുത്തു.