
മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പഞ്ചായത്ത് തല പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ ഉദ്ഘാടനം ആദിദേവിന് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. ഡോക്ടർ മിനി. പി.മണി, വൈസ് പ്രസിഡന്റ് മുരളീധരൻ, പഞ്ചായത്ത് അംഗം കെ. കരുണാകരൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അഖിലേഷ്, മനോജ്, നഴ്സ് സ്മിത, അങ്കണവാടി ടീച്ചർ സിന്ധു, ആശാവർക്കർ സിന്ധു, തുടങ്ങിയവർ പങ്കെടുത്തു.