award

വെമ്പായം: ഓൺലൈൻ പഠനത്തിനിടയിൽ കുട്ടികളിൽ സർഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പുക്കുന്നതിന് വേണ്ടി വെമ്പായം ഒക്സ്‌ഫോർഡ് മോഡൽ സ്കൂളിൽ ക്രിസ്റ്റൽ 2022 സംഘടിപ്പിച്ചു. ചെയർമാൻ നസറുദ്ദീന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി നാടക സിനിമ തിരക്കഥകൃത്തും സംസ്ഥാന അവാർഡ് ജേതാവുമായ മുഹാദ് വെമ്പായം ഉദ്ഘാടനം ചെയ്തു. സീ കേരളം സരിഗമപ മത്സരാർത്ഥി അവനിയെ ചടങ്ങിൽ ആദരിച്ചു. വാർഡ്‌ മെമ്പർ ബിന്ദു, സ്കൂൾ വൈസ് ചെയർമാൻ അബ്‌ദുൽലത്തീഫ് പ്രിൻസിപ്പൽ എം.എം ഷെരീഫ്, സ്റ്റാഫ് സെക്രട്ടറി ശാരിലാൽ എന്നിവർ സംസാരിച്ചു.