1

പൂവാർ: തീരദേശ ജനതയ്ക്ക് എല്ലാ മേഖലയിലും നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്നും ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ കരുത്തുള്ള നമ്മൾ ആരുടെയും പിന്നിൽ നിൽക്കേണ്ടവരല്ലന്നും മന്ത്രി ആന്റണി രാജു. പുല്ലുവിള ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച, പുല്ലുവിളയിലെ കായിക,വിഭ്യാഭ്യാസ പ്രതിഭകളെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസവളർച്ചയിൽ പിന്നോട്ടായിരുന്ന തീരദേശജനത പഠനത്തിന്റെ പ്രയോജനങ്ങളും നേട്ടങ്ങളും മനസിലാക്കി ഇപ്പോൾ വിദ്യാഭ്യാസ, കായിക രംഗത്ത് ഏറെ മുന്നിലാണന്ന് മന്ത്രി പറഞ്ഞു. സ്കൂൾ മാനേജർ റവ.ഫാദർ ക്രിസ്റ്റൽ റൊസാരിയോ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ എം. വിൻസന്റ്, സ്കൂൾ പ്രിൻസിപ്പൽ ആന്റണി മൊറായിസ്, ഹെഡ്മിസ്ട്രസ് പ്രമീള ഫർഗോഡ്, പി.ടി.എ പ്രസിഡന്റ് വിൻസെന്റ് ജോർജ് എന്നിവർ സംസാരിച്ചു. 2021 ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത അലക്സ് ആന്റണി, ദേശീയ പുരസ്കാര ജേതാവ് റവ:സിസ്റ്റർ മെർളിൻ തോമസ്, മെഡിക്കൽ റാങ്ക് ജേതാവ് ഡോ. ക്രിസ്റ്റി, കായിക പരിശീലകൻ ക്ലിന്റൻ ക്ലീറ്റസ്, വോളി ബോൾ ക്യാപ്റ്റൻ ജിജോ ജോൺ, കേരള ബ്ലാസേറ്റ്സ് ബിജോയി, ദേശീയ റഗ്ബി ടീം താരങ്ങളായ രേഷ്മ മൈക്കിൾ, റോഷ്നി, ബിരുദ റാങ്ക് ജേതാവ് ഹെലൻസി ലൂയിസ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.