anamon

മലയിൻകീഴ് :കൂവളശേരി ആനമൺ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എ.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തപ്രഭാകരൻ,മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബുസജയൻ,ആർ.രജി,എസ്.ആശ,അസോസിയേഷൻ സെക്രട്ടറി ബി.കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു.മികച്ച കർഷകരെയും ആരോഗ്യ പ്രവർത്തകരെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.ഭാരവാഹികളായി എ.രവീന്ദ്രൻ (പ്രസിഡന്റ്),ഡി.ശ്രീകുമാരൻനായർ (വൈസ് പ്രസിഡന്റ്),പി.എസ്.സുരേഷ് കുമാർ (സെക്രട്ടറി),കെ.ഷീജകുമാരി(ജോയിന്റ് സെക്രട്ടറി),കെ.എസ്.ബിനുകുമാർ(ട്രഷറർ),ശ്രീകണ്ടൻനായർ,ഗീത (ഭരണസമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.