കടയ്ക്കാവൂർ: ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് സജി ശശിധരനെ സാമൂഹ്യവിരുദ്ധർ ക്രൂരമായി മർദ്ദിച്ചു. വക്കം റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു സംഭവം. മാരകമായി പരിക്ക് പറ്റിയ സജി ശശിധരനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇദ്ദേഹത്തിന്റെ ഇയർ ഡ്രംമ്മിന് സാരമായ പരിക്ക് ഏറ്റിട്ടുണ്ട്. എത്രയും പെട്ടെന്ന് അക്രമികളെ അറസ്റ്റ് ചെയ്തു നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷൻ ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി വക്കം പഞ്ചായത്ത് പ്രസിഡന്റ് ബാലീന അറിയിച്ചു.