തിരുവനന്തപുരം: പോങ്ങുംമൂട് പുളിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 5 മുതൽ 11 വരെ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തും. ദിവസവും ക്ഷേത്ര പൂജ,അഷ്ടദ്രവ്യാഭിഷേകം,അഷ്ടദ്രവ്യാ മഹാക്കൂട്ട് ഗണപതിഹോമം,ദ്രവ്യകലശാഭിഷേകം,കളഭഭിഷേകം മുതൽ പുഷ്പാഭിഷേകം എന്നിവയ്ക്ക് ശേഷം അത്താഴപൂജയോടെ നട അടയ്ക്കും. 8ന് വൈകിട്ട് 6.30ന് ട്രസ്റ്റ് പ്രസിഡന്റ് വി.ആർ.റജികുമാറിന്റെ അദ്ധ്യക്ഷതയിൽ എസ്.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ശ്രീപുളിക്കൽ അമ്മ പുരസ്‌കാരം മികച്ച ഛായാഗ്രാഹണത്തിന് സംസ്ഥാന അവാർഡ് നേടിയ ലോവൽ എസിന് സമ്മാനിക്കും. തുടർന്ന് പുളിക്കൽ കരയോഗം പ്രസിഡന്റ് തലനാട് ചന്ദ്രശേഖരൻ, ബ്ലൈൻഡ് ചെസ് ജില്ലാ ചാമ്പ്യൻ സീജോ എസ്. എന്നിവരെ പൊന്നട അണിയിച്ച് ആദരിക്കും. ചികിത്സാസഹായ വിതരണോദ്ഘാടനം കൗൺസിലർ എൽ.എസ്.ആതിര നിർവഹിക്കും. രക്ഷാധികാരികളായ കെ. സുരേന്ദ്രൻ നായർ, ജി. വിജയകുമാരൻ നായർ, എം. സുകുമാരൻ നായർ, ബി.അശോക് കുമാരൻ നായർ, ട്രസ്റ്റ് സെക്രട്ടറി വി.ബി.ഗോപൻ, ട്രഷറർ രാജ്കുമാർ, ഉത്സവ കമ്മിറ്റി കൺവീനർ എ. അജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.