
മുടപുരം: ഏഴ് ദിവസം നീണ്ടുനില്ക്കുന്ന മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് ഇന്നലെ കൊടിയേറി. രാവിലെ വാദ്യമേളങ്ങളുടെയും വായ്കുരവയുടെയും അകമ്പടിയോടെ ക്ഷേത്രം തന്ത്രി കീഴ്പേരൂർ മരങ്ങാട്ട് ഇല്ലത്തിൽ എസ്. ശങ്കരൻ നമ്പൂതിരിപ്പാട് തൃക്കൊടി ഉയർത്തിയത്. തൃക്കൊടിയേറ്റ് ചടങ്ങ് ദർശിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിയിരുന്നു.രണ്ടാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 4.30 മുതൽ പതിവ് പൂജകളും ക്ഷേത്ര ചടങ്ങുകളും ആരംഭിക്കും. രാവിലെ 5.30ന് ഹരിനാമ കീർത്തനം,11ന് മഞ്ഞക്കാപ്പ് അഭിഷേകം. ഉച്ചക്ക് 12ന് അന്നദാനം. വൈകുന്നേരം 5 .30 ന് പേയ്ക്കും ഗണങ്ങൾക്കും കൊടുതി.രാത്രി 7 ന് വിശേഷാൽ ഭഗവതിസേവ, 7.15 ന് വില്പാട്ട് ,8ന് വിളക്ക്. 9ന് നാടകം.