
ബാലരാമപുരം: എം. വിൻസെന്റ് എം.എൽ.എയുടെ കാർ അടിച്ചു തകർത്ത സംഭവത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് വരുത്തിത്തീർത്ത് അക്രമിയെ രക്ഷിക്കാനുള്ള പൊലീസ് നീക്കം അപലപനീയമാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ. എം.എൽ.എയുടെ വാഹനം അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് ബാലരാമപുരത്ത് ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിൻസെന്റ് ഡി. പോൾ, കെ.വി. അഭിലാഷ്, വിപിൻജോസ്, വെങ്ങാനൂർ ശ്രീകുമാർ, ഹുമയൂൺ കബീർ, ബിനു, ഷൗക്കത്ത്, അഫ്സൽ, ബിനു എന്നിവർ സംസാരിച്ചു.