ani

വെമ്പായം: യുക്രെയ്‌നിൽ കുടുങ്ങിയ വെമ്പായം സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയുടെ വീട്ടിൽ ആശ്വാസവുമായി മന്ത്രി ജി.ആർ. അനിൽ എത്തി. വെമ്പായം കൊപ്പം സരോജാലയത്തിൽ സജി - അനില ദമ്പതികളുടെ വീട്ടിലാണ് മന്ത്രി എത്തിയത്. ഇവരുടെ മകൻ ഹരികൃഷ്ണൻ യുക്രെയ്നിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. ഹരികൃഷ്ണനെ നാട്ടിലെത്തിക്കാൻ സർക്കാരുമായി ആലോചിച്ചു അടിയന്തര നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി അറിയിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.അനിൽകുമാർ, ബ്രാഞ്ച് സെക്രട്ടറിമാരായ അഭിലാഷ് കെ.എസ്, ജോയ്, സുനിൽ കുമാർ എന്നിവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.