ചിറയിൻകീഴ്:പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ മീന തിരുവാതിര മഹോത്സവം ഇന്ന് ആരംഭിച്ച് 8ന് അവസാനിക്കും. ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി നാരായണ മംഗലത്ത് ശങ്കരരുനാരായണരുവും മേൽശാന്തി കാര്യവട്ടം മേനല്ലൂർ സതീശൻ പോറ്റിയും മുഖ്യകാർമികത്വം വഹിക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, 8.30നുമേൽ 9നകം തൃക്കൊടിയേറ്റ്, വൈകുന്നേരം 5.45ന് ലക്ഷദീപം. എം.എൽ.എമാരായ വി.ജോയി,​ വി.ശശി എന്നിവർ ഭദ്രദീപം തെളിക്കും. 6ന് ദിവ്യസത്‌സംഗം ഭജൻസ്, രാത്രി 9ന് തിരുവനന്തപുരം മെട്രോ വോയ്സിന്റെ ഗാനമേള ആൻഡ് ലൈറ്റ് ഷോ, 31ന് ഉച്ചയ്ക്ക് 2ന് പറയ്ക്കെഴുന്നള്ളത്ത്, വൈകുന്നേരം 5.30ന് കാഴ്ചശീവേലി, രാത്രി 7.30ന് രാജേഷ് വെൺകുളം അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, ഏപ്രിൽ 1ന് രാത്രി 7ന് ഭദ്രകാളിക്ക് കളമെഴുത്തും പാട്ടും, 9ന് ആറ്റിങ്ങൽ ലിറ്റിൽ വോയ്സിന്റെ കുട്ടി ഗാനമേള, 2ന് രാവിലെ 9ന് ഉത്സവബലി, വൈകുന്നേരം 5.30ന് ഭദ്രകാളിപൂജ, 6ന് മുളപൂജ, രാത്രി 9ന് മൈലം സിസ്റ്റേഴ്സ് അവതരിപ്പിക്കുന്ന കഥാപ്രസംഗം, 3ന് രാവിലെ 6ന് പ്രത്യക്ഷ മഹാഗണപതിഹോമം, വൈകുന്നേരം 6ന് ദുർഗാപൂജ, രാത്രി 9ന് പരപ്പിൽ കറുമ്പനും സംഘവും അവതരിപ്പിക്കുന്ന കാക്കാരിശ്ശി നാടകം, 4ന് രാവിലെ 8.30ന് മഹാമൃത്യുഞ്ജയഹോമം, 10ന് ബ്രഹ്മരക്ഷസ് പൂജ, പാൽപ്പായസ നിവേദ്യം, വൈകുന്നേരം 5.30ന് സുമംഗലീപൂജ, രാത്രി 7ന് സംഗീതക്കച്ചേരി, 5ന് രാവിലെ 10.30ന് നാഗരൂട്ട്, പുള്ളുവൻപാട്ട്, വൈകുന്നേരം 6ന് ചാമുണ്ഡിദേവീപൂജ, രാത്രി 8.30ന് തിരുവനന്തപുരം വേദവ്യാസയുടെ നാടകം മറിമായം, 6ന് രാവിലെ 7ന് മഹാഗണപതിഹോമം, രാത്രി 9ന് തിരുവനന്തപുരം വൈഗ വിഷൻ അവതരിപ്പിക്കുന്ന ബാലെ അഗ്നിമുദ്ര, 12.30ന് ഉരുൾവഴിപാടുകൾ, വെളുപ്പിന് 3.30ന് ആഴിപൂജ, 5ന് അഗ്നിക്കാവടി അഭിഷേകം, 7ന് രാവിലെ 9.30ന് കരിക്ക് അഭിഷേകം, 10ന് ഷഷ്ഠിപൂജ, 10.30ന് പഞ്ചാമൃതാഭിഷേകം, 11.30ന് സമൂഹസദ്യ, വൈകുന്നേരം 4.30ന് ആനപ്പുറത്തെഴുന്നള്ളിപ്പ്, 6.45ന് പെരുങ്ങുഴി രാജരാജേശ്വരി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, രാത്രി 7.30ന് പാൽക്കാവടി അഭിഷേകം, 12ന് പള്ളിവേട്ട, 1ന് ശയ്യാപൂജ, 8ന് രാവിലെ 6.30ന് കണികാണൽ ചടങ്ങ്, 7ന് മഹാഗണപതിഹോമം, 9.30ന് തിരുവാതിര പൊങ്കാല, 11.30ന് തിരുവാതിര സദ്യ, വൈകിട്ട് 5.30ന് ആറാട്ടെഴുന്നള്ളത്ത്, രാത്രി 7ന് നാഗർകോവിൽ നൈറ്റ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള ആൻഡ് ലൈറ്റ് ഷോ, 10.30ന് ശേഷം തൃക്കൊടിയിറക്ക്, ആറാട്ടുകലശം, മഹാനിവേദ്യം, ചമയവിളക്ക്, ആനപ്പുറത്തെഴുന്നള്ളിപ്പ്, നാദസ്വരക്കച്ചേരി എന്നിവ നടക്കും. ഉത്സവദിവസങ്ങളിൽ കലശാഭിഷേകം, കാഴ്ചശീവേലി, അത്താഴപൂജ, പാനകനിവേദ്യം, ശ്രീഭൂതബലി, ഭഗവതിസേവ, കളഭാഭിഷേകം, പറയ്ക്കെഴുന്നള്ളത്ത്, ദീപാരാധന, അന്നദാനം എന്നിവയും ഉണ്ടായിരിക്കും.