
തിരുവനന്തപുരം: കൊവിഡ് കുറഞ്ഞതോടെ യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചത് കണക്കിലെടുത്ത് സംസ്ഥാനത്തെ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടി. തിരുവനന്തപുരത്തുനിന്നുളള രണ്ട് ജനശതാബ്ദികളിലും കോച്ചുകൾ ഇന്നലെ മുതൽ കൂട്ടി. കണ്ണൂർ ജനശതാബ്ദിയിൽ രണ്ട് സെക്കൻഡ് ക്ളാസ് കോച്ചുകളും കോഴിക്കോട് ജനശതാബ്ദിയിൽ ഒരു കോച്ചും കൂട്ടി. രണ്ട് ജനശതാബ്ദികളിലും മൂന്നുവീതം എ.സി ചെയർകാറുകളുണ്ട്. ഇതിനുപുറമെ എറണാകുളം - കാരയ്ക്കൽ എക്സ്പ്രസിൽ ഇന്നുമുതൽ ഒരു സ്ളീപ്പർ കോച്ചും, ചെന്നൈ എഗ്മൂർ -ഗുരുവായൂർ എക്സ്പ്രസിൽ 10 മുതൽ രണ്ട് സ്ളീപ്പർ കോച്ചുകളും കൂട്ടിച്ചേർക്കും.