നെടുമങ്ങാട്:ഗവ.ടൗൺ എൽ.പി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ എൽ.എസ്.ജി.ഡിയുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്. പുതിയ കെട്ടിടത്തിനായി സ്കൂൾ പി.ടി.എയുടെയും നാട്ടുകാരുടെയും ഏറെ നാളത്തെ ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. ഇരുന്നൂറ് വർഷം പൂർത്തിയായ ഈ സ്കൂളിന് കെട്ടിട നിർമ്മാണത്തിനും പൈതൃക -ചരിത്ര സ്മരണകൾ നിലനിറുത്തുന്നവിധം വരും തലമുറയ്ക്ക് പകർന്നു നൽകുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കുമായാണ് ഫണ്ട് വിനിയോഗിക്കുന്നത് എന്നും മന്ത്രി അറിയിച്ചു.