p

തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി മാർച്ച് 5 മുതൽ 7 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ച് അടുത്ത മൂന്നു ദിവസത്തിനുള്ളിൽ ശ്രീലങ്കൻ തീരത്തേക്ക് സഞ്ചരിക്കാൻ സാദ്ധ്യതയുണ്ട്. മാർച്ച്,​ ഏപ്രിൽ,​ മേയിൽ കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ചൂട് കുറവ് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മാർച്ചിൽ സാംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ലഭിക്കാനും സാധാരണയിൽ കുറഞ്ഞ ചൂട് അനുഭവപ്പെടാനും സാദ്ധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.