
ചിറയിൻകീഴ്: സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സർവേ നടപടികൾ നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുരുക്കുംപുഴ കെ റെയിൽ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ വിളംബര ജാഥ നടത്തി. ഭൂമി നഷ്ടപ്പെടുന്ന പ്രദേശവാസികൾക്ക് ഐക്യദാർഢ്യവുമായി വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും സാമൂഹ്യ സന്നദ്ധസംഘടനാ പ്രതിനിധികളും സമരജാഥയിൽ പങ്കെടുത്തു.
സമരസമിതി സംസ്ഥാന രക്ഷാധികാരി ഷാജിർഖാൻ ഉദ്ഘാടനം ചെയ്തു. മുരുക്കുംപുഴ ജനകീയ സമരസമിതി പ്രസിഡന്റ് എ.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ്, ഡി.സി.സി സെക്രട്ടറി കെ.എസ്. അജിത് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ഹാഷിം, ജില്ലാ ചെയർമാൻ കരവാരം രാമചന്ദ്രൻ, സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. സിറാജുദ്ദീൻ, എസ്. മിനി, ജുമാഅത്ത് സെക്രട്ടറി അബ്ദുൽ റഷീദ്, അഹമ്മദാലി, വാർഡ് മെമ്പർ കെ.പി. ലൈല, അജിത് മാത്യു, ഷാജിഖാൻ എം.എ എന്നിവർ സംസാരിച്ചു.