mar01f

ആറ്റിങ്ങൽ: യുക്രെയ്നിൽ പഠിക്കുന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ വീടുകൾ ഒ.എസ്.അംബിക എം.എൽ.എ സന്ദർശിച്ചു. കുന്നുവാരം സ്വദേശികളായ മിനിമോൾ,​ അഖില,​ ചാത്തമ്പറ സ്വദേശി കാർത്തിക,​ പഴയകുന്നുമ്മേൽ സ്വദേശികളായ അനുശ്രീ. ആർ.എസ്,​ ഐശ്വര്യ.ആർ.എസ്,​ പെരുമ്പള്ളി സ്വദേശി സച്ചിൻ ഭാസി,​ വെട്ടിമൺകോണം സ്വദേശി ആർദ്ര.ബി. അജിത്,​ ആറ്റിങ്ങൽ സ്വദേശി ഗൗരി,​ പുതുശ്ശേരിമുക്ക് സ്വദേശികളായ അക്തർ മുഹമ്മദ്,​ റഹ്മത്ത് മോൻ,​ അബുഷിഹാസ്,​ അബുഷിഫാൻ എന്നിവരുടെ വീടുകളാണ് ഇന്നലെ എം.എൽ.എ സന്ദർശിച്ചത്. നിലവിൽ ഇവർ സുരക്ഷിതരെങ്കിലും യുദ്ധക്കെടുതിയിൽ നിന്ന് ഇവരെ നാട്ടിലെത്തിക്കാൻ നോർക്കയുടെയും മറ്റ് അധികൃതരുടെയും സഹായം തേടിയതായി എം.എൽ.എ പറഞ്ഞു.​