
നെടുമങ്ങാട്:ഓട്ടം മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് മന്ത്രി ജി.ആർ.അനിലിന്റെ സാന്നിദ്ധ്യത്തിൽ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുടെയും നഗരസഭ അതികൃതരുടെയും അവലോകന യോഗം ചേർന്നു.സുരക്ഷാ ക്രമീകരണങ്ങളുടെ ഏകോപനത്തിനും ഡ്യുട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ വിശ്രമത്തിനും സൗകര്യമൊരുക്കാൻ നഗരസഭ കാര്യാലയം കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറക്കാനും അടിയന്തരമായി നഗരസഭ പരിധിയിലെ റോഡുകളുടെ അറ്റകുറ്റപ്പണിയും ഓട ശുചീകരണവും പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി.ശുദ്ധജല വിതരണവും വൈദ്യുതി ബന്ധവും സുഗമമാക്കും.ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് ഉത്സവ നഗരിയിൽ എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.ഇതിനായി എക്സൈസ്-പൊലീസ് സ്‌പെഷ്യൽ ടീമിനെ നിയോഗിച്ചു.നെടുമങ്ങാട് താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ സിഎസ് ശ്രീജ, വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,ആർഡിഒ അഹമ്മദ് കബീർ,നെടുമങ്ങാട് തഹസിൽദാർ ജെഎൽ അരുൺ,നഗരസഭ സെക്രട്ടറി ഷെറി,നെടുമങ്ങാട് മുത്താരമ്മൻ ക്ഷേത്രം, മുത്തുമാരിയമ്മൻ ദേവസ്ഥാനം,മേലാങ്കോട് ദേവീക്ഷേത്രം ഭരണസമിതി ഭാരവാഹികൾ എന്നിവർക്ക് പുറമെ പിഡബ്ള്യൂഡി (റോഡ് വിഭാഗം),വാട്ടർ അതോറിട്ടി,കെഎസ്ഇബി, ഫയർഫോഴ്‌സ്, പൊലീസ്,എക്സൈസ് ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുത്തു.മാർച്ച് 4 മുതൽ 9 വരെയാണ് ഉത്സവം.