ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിലെ മെറ്റേണിറ്റി ബ്ലോക്ക് നിർമ്മാണത്തിനായി എടുത്ത മണ്ണിട്ട് വയൽ നികത്താൻ ശ്രമം. മണ്ണുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞ് പൊലീസിന് കൈമാറി.
ആശുപത്രി വളപ്പിൽ നിന്നെടുക്കുന്ന മണ്ണ് നഗരസഭയുടെ ഖരമാലിന്യപ്ലാന്റിൽ എത്തിക്കുന്നതിനാണ് നഗരസഭ അനുമതി നല്കിയിട്ടുള്ളത്. എന്നാൽ ഈപ്ലാന്റിൽ നിന്നും അരകിലോമീറ്റർ അകലെയുള്ള വയലിൽ മണ്ണ് നിക്ഷേപിക്കുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മണ്ണുമായെത്തിയ ലോറി തടഞ്ഞ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിവളപ്പിൽ നിന്നെടുത്ത മണ്ണാണ് ലോറിയിലുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ലോറി ജില്ലാകളക്ടർക്ക് കൈമാറി.