shyju

നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് കോട്ടയം കടത്തുരുത്തി സ്വദേശി അനീഷിനെ (24) പൊലീസ് പിടികൂടിയത്.

പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ അനീഷിനെയും പെൺകുട്ടിയെയും അനീഷിന്റെ കോട്ടയത്തെ വീട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ കൗൺസലിംഗിൽ ആറുവർഷം മുമ്പ് അടുത്ത ബന്ധുവായ ഷൈജു (42) പലതവണ പീഡിപ്പിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തിയതോടെയാണ് ഇയാളെ അറസ്റ്റുചെയ്‌തത്.

നെടുമങ്ങാട് ഡിവൈ.എസ്.പി സുൽഫിക്കറിന്റെ നേതൃത്വത്തിൽ സി.ഐ സന്തോഷ് കുമാർ, എസ്.ഐ സുനിൽ ഗോപി, എ എസ്.ഐമാരായ നൂറുൾ ഹസൻ, വിജയൻ, സി.പി.ഒമാരായ ബിജു. സി, ബിജു. ആർ, ലിജു ഷാൻ, ശരത്ചന്ദ്രൻ, അഖിൽകുമാർ, രമ്യാദേവി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.