p

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവർ കാൽ ലക്ഷത്തിൽ താഴെയെത്തി.ഇന്നലെ 4325 പേർ കൂടി രോഗമുക്തരായതോടെ 24,912 പേരാണ് ഇനി ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളവർ 93,948 പേരായി കുറഞ്ഞു. അതേസമയം ഇന്നലെ 2,846 പേർ കൂടി കൊവിഡ് ബാധിതരായി. 7.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം- 486, എറണാകുളം -436 എന്നിങ്ങനെയാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത ജില്ലകൾ. 24 മണിക്കൂറിനിടെയുണ്ടായ രണ്ട് മരണങ്ങളും കഴിഞ്ഞ ദിവസങ്ങളിലെ 38 മരണങ്ങളും കൂടാതെ അപ്പീലിന്റെ

അടിസ്ഥാനത്തിൽ 128 മരണങ്ങളും ഇന്നലെ പട്ടികയിൽ ഉൾപ്പെടുത്തി.