chenkal-temple

പാറശാല: മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സമാപന ദിവസമായ ഇന്നലെ നടന്ന ഭസ്മാഭിഷേകത്തിൽ പങ്കെടുത്തത് ആയിരങ്ങൾ. ഭസ്മാഭിഷേക ചടങ്ങുകൾക്ക് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം എന്നിവർ നേതൃത്വം നൽകി. ശിവരാത്രിയോടനുബന്ധിച്ച് രാത്രിയിൽ പുലരുന്നത് വരെയും ഓരോ യാമങ്ങൾ തോറും ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഉണ്ടായിരുന്നു. ഭക്തജനങ്ങൾക്കായി കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും ബസ് സർവ്വീസുകൾ ഉണ്ടായിരുന്നതിന് പുറമെ എല്ലാവിധ സഹായവുമായി പ്രത്യേക മെഡിക്കൽ സംഘങ്ങളും പ്രവർത്തിച്ചിരുന്നു.ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വൈ.വിജയൻ, ജെ.ബി.അനിൽകുമാർ, വി.കെ.ഹരി, കെ.പി.മോഹനൻ, ജനാർദ്ദനൻ നായർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.