kk

തിരുവനന്തപുരം: സ്കൂൾതലത്തിൽ തുടങ്ങി ഉന്നതവിദ്യാഭ്യാസവും അനൗപചാരിക വിദ്യാഭ്യാസവും ഉൾപ്പെടെ സമസ്തമേഖലകളിലും ഡോ. എൻ.എ. കരീമിന്റെ സംഭാവനകൾ കേരളം എക്കാലവും ഓർക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും കേരള സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലറുമായിരുന്ന ഡോ. എൻ.എ. കരീമിന്റെ ആറാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണസമ്മേളനം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എം. നജീബ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ന്യൂഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. വത്സൻ തമ്പു, നൂറുൽ ഇസ്ലാം സർവകലാശാല പ്രോ- ചാൻസലർ എം.എസ്. ഫൈസൽഖാൻ, നാസർ കടയറ, എ. സുഹൈർ, ഡോ. കായംകുളം യൂനൂസ്, പ്രൊഫ. സക്കറിയ തങ്ങൾ എന്നിവർ സംസാരിച്ചു. ഡോ. എൻ.എ. കരിം പുരസ്കാരം ഷാനവാസ് പോങ്ങനാടിന് മന്ത്രി ജി.ആർ. അനിൽ നൽകി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.